Friday, December 7, 2012

Wednesday, September 7, 2011

Quik Shutdown

പ്രിയ കൂട്ടുകാരെ നിങ്ങള്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇനി shutdown ചെയ്യാന്‍ ഒരു എള്ളുപ്പ മാര്‍ഗം. ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ shutdown ചെയ്യുവാന്‍ സാധിക്കും. നിങ്ങളുടെ desktop ല്‍ അല്ലങ്കില്‍ quick launch ടൂള്‍ബാര്‍ല്‍ shutdown ഷോര്‍ട്ട് കട്ട്‌ ഇട്ടു ഉപയോഗികവുനതാണ്. സിസ്റ്റം എള്ളുപത്തില്‍ shutdown ചെയ്യാന്‍ ഇതു ഒരു നല്ല മാര്‍ഗം ആണ്. ഈ പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്നു.

സ്റ്റെപ് 1: desktop ല്‍ റൈറ്റ് ക്ലിക്ക് ചെയ്യ്തു create ഷോര്‍ട്ട് കട്ട്‌ കൊടുക്കുക.



സ്റ്റെപ് 2: അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ shutdown.exe -s -t 0 എന്ന് കൊടുക്കുക. അതിനു ശേഷം next കൊടുക്കുക.


സ്റ്റെപ് 3: അതിനു ശേഷം ഫിനിഷ് കൊടുക്കുക.

സ്റ്റെപ് 4: അപ്പോള്‍ നിങ്ങളുടെ desktop ല്‍ ഒരു പുതിയ ഷോര്‍ട്ട് കട്ട്‌ ഉണ്ടയ്യിരികുനതയ്യി കാണുവാന്‍ സാധിക്കും.

സ്റ്റെപ് 5: അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യ്തു പ്രോപര്ടി എടുക്കുക.


സ്റ്റെപ് 6: അതില്‍ ചേഞ്ച്‌ ഐക്കണ്‍ കൊടുക്കുക. താഴെ ചിത്രത്തില്‍ കന്നുനത് പോലുള്ള ഏതെങ്കിലും ഒരു ഐക്കണ്‍ സെലക്റ്റ് ചെയ്യുക. ഓക്കേ കൊടുക്കുക.


സ്റ്റെപ് 7: ഇപ്പോള്‍ നിങ്ങളുടെ desktop ല്‍ shutdown ഐക്കണ്‍ ഉണ്ടായിരികുനതാണ് ഇതിന നിങ്ങള്ക് quick launch ടൂള്‍ബാര്‍ല്‍ ആഡ് ചെയ്യ്തു ഉപയോഗികവുനതന്നു.


പ്രിയ കൂട്ടുകാരെ ഈ പ്രോഗ്രാം ഇഷ്ടമായാല്‍ അഭിപ്രായം അറികുക.

Wednesday, December 15, 2010

വെറും പത്തു മിനിട്ടു കൊണ്ടു എങ്ങിനെ ഒരു വെബ് സൈറ്റ് ഉണ്ടാക്കാം ?

നിങ്ങള്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ഒരു വെബ്സൈറ്റു സ്വന്തമായി വേണമെന്നു,ഇവിടെ ഞാന്‍ വിവരിക്കുന്നതു .com ( ഉദാഹരണം www.yourwebsite.com ) പോലെ ഉള്ള പൈസ കൊടുത്തു വാങ്ങുന്ന ഡൊമെയിന്‍ അല്ല co.cc എന്നതാണു ( ഉദാഹരണം :www.yourwebsite.co.cc ) ,ഈ ഡൊമെയിന്‍ നിങ്ങള്‍ക്കു സൌജന്യമായി ലഭിക്കുന്നതാണു, നിങ്ങള്‍ക്കു നിങ്ങളുടെ ചിത്രങ്ങളും മറ്റും ഇടുന്നതിനായി ഗൂഗിളിന്റെ ബ്ലോഗ് നമുക്കിതിനോടു ചേര്‍ക്കാം ,അതായതു നിങ്ങളുടെ ബ്ലോഗ് അഡ്ഡ്രസ്സ് http://yourblogname.blogspot.com എന്നാണെന്നിരിക്കട്ടെ, നിങ്ങള്‍ co.cc യില്‍ സ്വന്തമാക്കുന്നതു www.yourwebsite.co.ccഎന്നാണെങ്കില്‍ നിങ്ങളുടെ സുഹൃത്തിനു http://yourblogname.blogspot.com എന്നു നീട്ടത്തിലുള്ള പേരു പറഞ്ഞു കൊടുത്തു കഷ്ടപ്പെടേണ്ട,പകരം www.yourwebsite.co.cc എന്നു പറഞ്ഞു കൊടുത്താല്‍ മതിയാവും, ഇവിടെ നമ്മള്‍ http://suhrthu-test.blogspot.com എന്നതുhttp://www.happynewyear2011.co.cc ആക്കി മാറ്റുന്നതു എങ്ങിനെ എന്നു നോക്കാം

ചിത്രം 1

ആദ്യം www.co.cc എന്ന സൈറ്റു സന്ദര്‍ശിക്കുക,അതില്‍ ഒരു പുതിയ അക്കൌണ്ട് ഉണ്ടാക്കുക,അതിനു ശേഷം Getting a new Domain എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഡൊമെയിന്‍ ലഭ്യമാണോ എന്നു നോക്കുക (ചിത്രം 1)

ലഭ്യമാണു എന്നും അതു സൌജന്യവുമാണെന്നും കാണുകയാണെങ്കില്‍ (ചിത്രം 2) Continue to Registration എന്നതില്‍ ക്ലിക്ക് ചെയ്യുക

ചിത്രം 2

അതിനു ശേഷം Setup എന്നു രണ്ടു പ്രാവശ്യം വരും അതില്‍ രണ്ടിലും ക്ലിക്ക് ചെയ്യുക (ചിത്രം 3 & ചിത്രം 4 )

ചിത്രം 3

ചിത്രം 4


ഇനി വരുന്നതില്‍ Zone records (ചിത്രം 5 ) എന്നതില്‍ ക്ലിക്ക് ചെയ്തു തല്‍ക്കാലം മറ്റൊരു ടാബില്‍ http://www.blogger.com എടുക്കുക, അക്കൌണ്ട് ഇല്ലാത്തവര്‍ ജീമെയില്‍ അഡ്ഡ്രസ്സ് വച്ചു സൈന്‍ ഇന്‍ ചെയ്യുക,അതില്‍ create a blog (ചിത്രം 6 ) എന്നതു എടുക്കുക

(ചിത്രം 6 )

ബ്ലോഗിന്റെ തലക്കെട്ടും ബ്ലോഗിനു പേരും നല്‍കുക ( ലഭ്യത ഉറപ്പു വരുത്തുക,
പൈസ കൊടുത്തു ആരും ഡൊമെയിന്‍ നെയിം വാങ്ങരുതു,വെറും 100 രൂപയ്ക്കു നമുക്കു .in രജിസ്റ്റ്ര്‍ ചെയ്യാനുള്ള സൌകര്യം ലഭ്യമാണു) (ചിത്രം 7)

(ചിത്രം 7)

continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു

(ചിത്രം 8)

continue എന്നതു ക്ലിക്ക് ചെയ്യുക,അടുത്തതായി വരുന്നതില്‍ ഇഷ്ടമുള്ള ഒരു തീം തിരഞ്ഞെടുക്കുക(ചിത്രം 8) കൂടുതല്‍ മനോഹരങ്ങളായ തീമുകള്‍ നമുക്കു പിന്നീടും കേറ്റാവുന്നതാണു
അടുത്തതായി വരുന്നതില്‍ Advanced setup options എന്നതില്‍ ക്ലിക്ക് ചെയ്തു Set up a custom domain (ചിത്രം 9) എന്നതു തിരഞ്ഞെടുക്കുക

(ചിത്രം 9)

അടുത്തതായി വരുന്നതില്‍ Switch to advanced settings (ചിത്രം 10) എന്നതു ക്ലിക്ക് ചെയ്യുക


ചിത്രം 10

ചിത്രം 11

ഇനി നമുക്കു ആദ്യ ടാബില്‍ നിര്‍ത്തി വച്ചിരിക്കുന്ന co.cc ,Zone records എന്നതില്‍ പോകാം, അതില്‍ ചിത്രത്തില്‍ (ചിത്രം 11)കാണുന്ന പോലെ പൂരിപ്പിച്ചു setup കൊടുക്കുക, host എന്നതില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കുക,ബാക്കി എല്ലാം ചിത്രത്തിലെ പോലെ തന്നെ നല്‍കുക ( ghs.google.com)

(ചിത്രം 12)

അതിനു ശേഷം രണ്ടാമത്തെ ടാബിലെ (http://www.blogger.com) കോളത്തില്‍ (ചിത്രം 12) നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു നല്‍കി സേവ് ചെയ്യുക, നിങ്ങളുടെ സൈറ്റു റെഡിയായി കഴിഞ്ഞു.. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന co.cc ഡൊമെയിന്റെ പേരു മറ്റൊരു ടാബില്‍ എടുത്തു നോക്കു.... സൈറ്റില്‍ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാന്‍ ബ്ലോഗറില്‍ New post എന്നതു ഉപയോഗിക്കുക


ലാനില്‍ മെസ്സേജ് അയക്കാം

LAN (Local Area Network) ഇലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ മെസ്സ്ജ് അയക്കാനുള്ള നിരവധി സോഫ്റ്റ്‌വെയറുകള്‍എന്നുവിപണിയിലുണ്ട്, പക്ഷെ വിണ്ടോവ്സില്‍ തന്നെ ഇതിനുള്ള സൌകര്യം ഉണ്ട് എന്നു പലര്ക്കും അറിയില്ല. ഇതിനായ്net send {comp address} message എണ്ണഫോര്‍മാറ്റ് ഉപയോഗിക്കാം.ഉദാഹരണത്തിന്ന് com1 എന്നcomputer ലേക്ക് Hellow എന്നുഅയക്കനമെന്നിരിക്കട്ടെ,ഇതിനായി RUN (ctrl+r) ഓപ്പണ്‍ ചെയ്യുക ഇനി net send com1 'hellow' എന്നു ടൈപ്പ് ചയ്തു ok ക്ലിച്കെ ചെയ്യുക.


വിന്ഡോസ് 98 ഇല്‍ മെസ്സേജ് അയക്കാന്‍ winpopup എന്ന വിന്ഡോസ് component install ചെയ്യേണം. ഇതിനായ് control panel തുറക്കുക , Add/Remove പ്രോഗ്രാം എടുത്തു windows setup ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ winPopup എന്ന utility ടിക്ക് ചെയ്തു OK ബട്ടണ്‍ അമര്‍ത്തുക. ഇതിനായ് windows 98 ഡിസ്ക് അല്ലെങ്കില്‍ backupആവശ്യമായെക്കും.

Monday, November 29, 2010

പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം

വിൻഡോ XP യുടെ മരണശേഷം വരുന്ന പുതിയ ലാപ്പ്ടോപ്പുകളിൽ വിൻഡോ വിസ്തയോ, അല്ലെങ്കിൽ വിൻഡോ എഴോ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും. പക്ഷെ നിങ്ങൾ XP ഇൻസ്റ്റാൾ ചെയ്യാൻ അഗ്രഹിക്കുന്നുവെങ്കില്‍ എന്ത് ചെയ്യും . സാധരണ പുതിയ ലാപ്പിൽ XP യുടെ ഒറിജിനൽ സിഡിയിൽനിന്ന് നേരിട്ട്, XP ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. എന്താണ്‌ പരിഹാരം.

പരിഹാരം വളരെ സിമ്പിളാണ്‌.

രണ്ട് സോഫ്റ്റ്വെയറുകളും, സാറ്റ ഡ്രൈവും, XP യുടെ ഇൻസ്റ്റാലേഷൻ സിഡിയും കൈയിലുണ്ടെങ്കിൽ, നിങ്ങൾക്ക് സുഖമായി XP ഈൻസ്റ്റാൾ ചെയ്യാം.

എന്തിനാണ്‌ മൈക്രോസോഫ്റ്റ് ഇത്രയും ബുദ്ധിമുട്ടികുന്നത് എന്ന ചോദ്യത്തിനുത്തരം, XP യുടെ ഒറിജിനൽ സിഡിയിൽ സാറ്റ ഡ്രൈവ് ഫയലുകൾ ഇല്ല. അത്‌കാരണം, നിങ്ങളുടെ ഹാർഡ് ഡിസ്ക് ഇൻസ്റ്റലേഷൻ സമയത്ത് തിരിച്ചറിയാതെ പോവുന്നു എന്നത് മാത്രമാണ്‌.

ആദ്യം തന്നെ, nLite എന്ന സൊഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക. nLite ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം.
പിന്നിട്, നിങ്ങളുടെ ലാപ്പിന്റെ മദബോഡ് അനുസരിച്ച്, അതിന്റെ സാറ്റ ഡ്രൈവ് ഡൌൺലോഡ് ചെയ്യുക. സാധരണ Intel മദർബോഡുകളാണ്‌ ഉപയോഗിക്കുന്നത്. intel SATA drive അതിവിടെ കിട്ടും. സാധരണ സാറ്റ ഡ്രൈവ് ഇവിടെനിന്ന്‌ കിട്ടും.

ഇനി, XP യുടെ സിഡിയിട്ടശേഷം, nLite തുറക്കുക.



ഇവിടെ നമുക്ക് ഒരു Windows XP യുടെ പുതിയ സിഡിയുണ്ടാക്കാം.

മേലെ ബ്രൌസ് ക്ലിക്ക്‌ ചെയ്തു നിങ്ങളുടെ വിൻഡോ XP യുടെ സിഡി ലോക്കേറ്റ് ചെയ്യുക.
ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കിയിറ്റ് ഓക്കേ അടിച്ചാല്‍ XP അതിലേക്കു കോപി ആകും
പിന്നെ next അടിക്കുക ,.



അടുത്ത പേജിൽ നമ്മുക്ക് സാറ്റ ഡ്രൈവ് കൂട്ടിചേർക്കാം. അതിന്‌, Drivers എന്ന ടാബിൽ ക്ലിക്കുക. Bootable ISO option ക്ലിക്കുവാൻ മറക്കരുത്. നിങ്ങൾ സാറ്റ ഡ്രൈവ് ഡൌൺളോഡ് ചെയ്ത ലോക്കേഷൻ സെലക്റ്റ് ചെയ്യുക. അവിടെ എതാനും inf ഫയലുകൾ കാണാം. അതിലോന്ന് സെലക്റ്റ് ചെയ്യുക . പിന്നീട് എല്ലാ ഡ്രൈവറുകളും സെലക്റ്റ് ചെയ്യുക. ക്ലിക്ക് നെസ്റ്റ്.


ഇവിടെ ISO ഫയൽ കൺഫേർമേഷൻ ചോദിക്കും. യെസ് ക്ലിക്കുക. ഇപ്പോൾ സാറ്റ ഡ്രൈവുകളോട് കൂടി ഒരു XP യുടെ സിഡി ഉണ്ടാക്കിയിരിക്കും. അത് ഒരു സിഡിയിലേക്ക് Burn ചെയ്യുക.

ഈ സിഡി ഉപയോഗിച്ച്, നിങ്ങളുടെ ലാപ്പിൽ XP ഇൻസ്റ്റാൾ ചെയ്യാം

Thursday, November 4, 2010

ജീ മെയില്‍ നോക്കാം ജീ മെയില്‍.കോം ഇല്‍ കേറാതെ !!!

OUTLOOK EXPRESS എന്ന ഒരു സോഫ്റ്റ്വെയര്‍ നമ്മള്‍ എല്ലാവരും അറിയും ,നമ്മുടെ എല്ലാവരുടെയും കമ്പ്യൂട്ടറില്‍ അതുണ്ടാവും,എന്നാല്‍ അതെന്തിനാണു,അല്ലെങ്കില്‍ എങ്ങിനെ ഉപയോഗിക്കാം എന്നറിയാവുന്നവര്‍ എത്ര പേരുണ്ട്.. നമ്മുടെ ഈ മെയില്‍ അയക്കാന്‍ എപ്പോളും ജീ മെയില്‍.കോമില്‍ കയറുകയാണു പതിവു,അതില്ലാതെ നമ്മുടെ സിസ്റ്റത്തില്‍ നിന്നും നേരിട്ടു മെയില്‍ ചെയ്യാനും,അഡ്ഡ്രസ്സുകള്‍ സൂക്ഷിച്ചു വയ്ക്കാനും ഇതുപയോഗിക്കാം.ഈ മെയില്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും POP എന്ന സൌകര്യം ആവശ്യമാണു,തല്‍ക്കാലം ഇതു ജീ മെയില്‍ മാത്രമേ ഫ്രീ ആയി നല്‍കുന്നുള്ളു എന്നാണറിഞ്ഞതു,നമ്മള്‍ക്കു വരുന്ന ചില ഫോര്‍വേഡ് മെയിലുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും,അവയില്‍ ചിത്രങ്ങള്‍ നിങ്ങള്‍ മെയില്‍ തുറക്കുമ്പോളേ യഥാര്‍ദ്ധ വലിപ്പത്തില്‍ കാണാന്‍ സാധിക്കും,മറ്റൊന്നിലും ക്ലിക്ക് ചെയ്യേണ്ടി വരാറില്ല,എന്നാല്‍ നമ്മള്‍ അയക്കുമ്പോള്‍ അങ്ങിനെ സാധിക്കാറില്ലാലൊ..നമ്മള്‍ അറ്റാച്ച് ചെയതു അയച്ചാല്‍ ലഭിക്കുന്ന ആള്‍ക്കു കാണാന്‍ സാധിക്കുന്നതു ഒരു ചെറിയ ചിത്രം ( thumb nails) ആണു, യഥാര്‍ദ്ധ വലിപ്പത്തില്‍ കാണാന്‍ മറ്റൊരു ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടി വരുന്നു,ഇതൊഴിവാക്കാന്‍ outlook express നു സാധിക്കും


നമ്മള്‍ ചെയ്യേണ്ടതു ഒരോ സ്റ്റെപ് ആയി വിവരിക്കാം
സ്റ്റെപ് 1 :
ആദ്യം ജീ മെയില്‍.കോം മില്‍ സൈന്‍ ഇന്‍ ചെയ്തു വലതു വശത്തു മുകളില്‍ സെറ്റിങ്സ് (ചിത്രം 2) എന്നതില്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ വരുന്നതില്‍ FORWARDING and POP/IMAP എന്നതു തിരഞ്ഞെടുക്കുക, അതില്‍Enable pop for all mail എന്നതു സെലെക്ട് ചെയ്തു സേവ് ചെയ്യുക
സ്റ്റെപ് 2 : ഇവിടെ ക്ലിക്ക് ചെയ്തു ഈ ചെറിയ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്ത ശേഷം അതു തുറന്നു GmailConfig.exe എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ (ചിത്രം 3) ജീ മെയില്‍ ഐ ഡിയും താങ്കളുടെ പേരും നല്‍കുക,അതിനു ശേഷം കോണ്‍ഫിഗര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക, ഫിനിഷ് ചെയ്യുക. സ്റ്റെപ് 3 : ഇനി നമുക്കു OUTLOOK EXPRESS ഓപ്പണ്‍ ചെയ്യാം, അപ്പൊള്‍ ചിത്രം 4 ലെ പോലെ ഒരു വിന്‍ഡൊ വരുന്നതായിരിക്കും,(വന്നില്ലെങ്കില്‍ സ്റ്റെപ് -2 ആവര്‍ത്തിക്കുക,) ജീ മെയില്‍ പാസ്സ് വേര്‍ഡ് നല്‍കുക,പാസ്സ് വേര്‍ഡ് നല്‍കി കഴിഞ്ഞു OK കൊടുത്താല്‍ നിങ്ങള്‍ക്കു മെയിലുകള്‍ അതിലേക്കു വരുന്നതായി കാണാം സ്റ്റെപ് 4 : ഇതോടെ മെയിലുകള്‍ നോക്കുന്നതിനായി ഉള്ള കടമ്പ കഴിഞ്ഞു, ഇനി മുതല്‍ outlook express തുറന്നു പാസ്സ് വേര്‍ഡ് നല്‍കുക മാത്രം ചെയ്താല്‍ മതി,ജീ മെയിലില്‍ കേറുകയേ വേണ്ട,Send/Receive എന്ന ബട്ടനില്‍ (ചിത്രം 5)ക്ലിക്ക് ചെയ്തു ഇടക്കിടെ മെയില്‍ വന്നിട്ടുണ്ടോ എന്നും നോക്കാം(മിക്കവാറും അതു ആവശ്യമായി വരില്ല,കാരണം Outlook ഓപ്പണ്‍ ആക്കിയിട്ടാല്‍ ആട്ടൊമാറ്റിക് ആയി തന്നെ മെയിലുകള്‍ അതിലേക്കു വന്നു കൊള്ളും സ്റ്റെപ് 5 : നമുക്കു മെയിലുകള്‍ അയക്കുന്നതിനായി ഈ അക്കൌണ്ട് ഡീഫാള്‍ട്ട് എന്നതിലേക്കു മാറ്റണം,അതിനായി മുകളില്‍ ടൂള്‍സ് മെനുവില്‍ ക്ലിക്ക് ചെയ്തു Accounts എന്നതില്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ (ചിത്രം 11) Account എന്നതു നിങ്ങളുടെ ഈ മെയില്‍ കാണിക്കും അതില്‍ ക്ലിക്ക് ചെയ്തു Set as default എന്നതില്‍ ക്ലിക്ക് ചെയ്തു ആ വിന്‍ഡോ ക്ലോസ് ചെയ്യുക സ്റ്റെപ് 6 : ഇനി നമുക്കു ചിത്രങ്ങള്‍ അയക്കാന്‍ നോക്കാം,ആദ്യം ഇടതു വശത്തു മുകളില്‍ Create mailഎന്നതില്‍ ക്ലിക്ക് ചെയ്യുക,അപ്പോള്‍ വരുന്ന വിന്‍ഡൊയില്‍ അയക്കേണ്ട ആളുടെ മെയില്‍ ഐ ഡിയും subject എന്തെങിലും നല്‍കുക, അതിനു ശേഷം വിന്‍ഡോയില്‍ ടൈപ്പു ചെയ്യനുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക,മുകളില്‍ Insert എന്നതില്‍ ക്ലിക് ചെയ്തു Picture എന്നതു എടുക്കുക,സിസ്റ്റത്തില്‍ നിന്നും ഒരു ചിത്രം സെലക്റ്റ് ചെയ്തു നല്‍കുക,കൂടെ അക്ഷരങ്ങളോ ഫയലുകളൊ അറ്റാച്ച് ചെയ്യാനും സാധിക്കും, അതിനു ശേഷം സെന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക,ഇപ്പോള്‍ നിങ്ങള്‍ അയച്ച ചിത്രം യഥാര്‍ദ്ധ വലിപ്പത്തില്‍ കാണാന്‍ സാധിക്കും,നിങ്ങള്‍ File attachment എടുത്താണു ഒരു ചിത്രം അയക്കുന്നതെങ്കില്‍ ജീമെയിലില്‍ വരുന്നതു പോലെ തന്നെയേ ഇവിടെയും റിസള്‍ട്ട് കിട്ടു,ശ്രദ്ധിക്കുക,ചിത്രം അയക്കാന്‍ Insert എന്നതില്‍ ക്ലിക് ചെയ്തുPicture എന്നതു എടുക്കുക

ചിത്രം 1

ചിത്രം 2

ചിത്രം 3

ചിത്രം 4

ചിത്രം 5

ചിത്രം 6

ചിത്രം 7

ചിത്രം 8

ചിത്രം 9

ചിത്രം 10

ചിത്രം 11

ചിത്രം 12